കാട്ടാക്കട: ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല -പദയാത്ര ഇന്ന് ഉച്ചയ്‌ക്ക് 3ന് കാട്ടാക്കട ബ്ലോക്കിലെ മാറനല്ലൂർ ജംഗ്ഷനിൽ നിന്നും ആരംഭിക്കും. പദയാത്ര വൈകിട്ട് 7ന് കാട്ടാക്കടയിൽ എത്തിച്ചേരും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, രമ്യഹരിദാസ് എം.പി തുടങ്ങിയവർ പങ്കെടുക്കുമെന്ന് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് അറിയിച്ചു.