പൂവാർ: പരണിയം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികളുടെ വിശ്രമ മന്ദിരത്തിന്റെയും ടോയ്ലെറ്റിന്റെയും ജനാലച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. അകത്തുണ്ടായിരുന്ന ബക്കറ്റും മറ്റ് കസേരകളും തകർത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശ്രമമന്ദിരം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൂവാർ എസ്.ഐ സജീവ് പറഞ്ഞു.