ഭാർഗവി അമ്മ

മംഗലപുരം : കഠിനംകുളം പണയിൽ പുത്തൻ വീട്ടിൽ ഭാർഗവി അമ്മ (88) നിര്യാതയായി. മകൾ പരേതയായ വിജയകുമാരി. മരുമകൻ ശ്രീധരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.

അനു (കുഞ്ഞുമോൻ)

കടയ്ക്കാവൂർ : കൊച്ചുതിട്ട ക്ഷേത്ര റോഡിനു സമീപം വയലിൽ എ.എസ്. ഭവനിൽ (നാൽപ്പറ) പൊന്നമ്മയുടെയും പരേതനായ മതനന്റെയും മകൻ അനു (കുഞ്ഞുമോൻ - 48) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ അമൽ. സഞ്ചയനം നാളെ രാവിലെ 8.30 ന്.

റോസമ്മ. എസ്

പത്തനാവിള :പുഞ്ചിരി താഴനിന്ന തേരിവിള വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ റോസമ്മ. എസ് (77) നിര്യാതയായി. മക്കൾ: മേരി സുശീല, മേരി സെലിൻ, ബാബു. മരുമക്കൾ : ബാബു, രാജേന്ദ്രൻ, റാണി. പ്രാർത്ഥന ശനിയാഴ്ച 7.30 ന്.

ശാന്ത

തിരുപുറം : ചെറുകരി ജി.എസ്. സദനത്തിൽ ഗോപിയുടെ ഭാര്യ ശാന്ത (62) നിര്യാതയായി. മക്കൾ : പ്രവീൺ, പ്രജിത. മരുമക്കൾ : ആതിര, സന്തോഷ്.