കുളത്തൂർ: പടിഞ്ഞാറെ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 5.30 ന് വിശേഷാൽ പൂജകൾ,10 ന് സമൂഹപൊങ്കാല,11.30 ന് കലശപൂജ, തുടർന്ന് കലശാഭിക്ഷേകം, ഉച്ചയ്ക്ക്‌ 12 ന് പൊങ്കാല നിവേദ്യം, 12.30 ന് അന്നദാനം, വൈകിട്ട് പ്രതിഷ്ഠാ വാർഷിക വിശേഷാൽ പൂജകൾ, രാത്രി 8 ന് അലങ്കാര ദീപാരാധന.