ആറ്റിങ്ങൽ : ആറ്റിങ്ങൽ ടാന്റവും കേരള കൗമുദിയും സംയുക്തമായി സംഘടിപ്പിച്ച ടാന്റം എൻട്രൻസ് ടാലന്റ് ഹണ്ടിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ടാന്റം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനിമാതാരം പ്രേംകുമാർ ട്രോഫിയും മെരിറ്റ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ടാന്റം ഡയറക്ടർ ഡോ. ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് അജിത് കുമാർ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴി, സ്പേസ് അസി. മാനേജർ സുധീഷ് കുമാുർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം എങ്ങനെ എൻട്രൻസ് കൂടി പരിശീലിക്കാം എന്നതിനെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും ടാന്റം ഡയറക്ടർ ഡോ. ബി. രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ളാസെടുത്തു. ആറ്റിങ്ങൽ, വർക്കല പ്രദേശങ്ങളിലെ വിവിധ സി.ബി.എസ്.സി സ്കൂളുകൾ പങ്കെടുത്ത ടാലന്റ് ഹണ്ടിൽ 7, 8, 9 ക്ളാസിലെ കുട്ടികളാണ് പങ്കെടുത്തത്. 7-ാം ക്ളാസ് ടോപ്പർ വിഭാഗത്തിൽ ഗോകുലം പബ്ളിക് സ്കൂളിലെ അദ്വൈത്. എം, മദർ ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിലെ പാർത്ഥസാരഥി, അരബിന്ദോ പബ്ളിക് സ്കൂളിലെ ആതിര ബിജു, ശ്രീനന്ദ, ദേവസ്മൃതി, ആർദനാ സുനിൽ, വർക്കല ബി.പി.എം സ്കൂളിലെ ധനുശ്രീ. എസ്, പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിലെ ഹന്ന ആർ.ആർ. വർക്കല ഹോളി ഇന്നസെന്റ് പബ്ളിക് സ്കൂളിലെ ആത്മജിനും സമ്മാനങ്ങൾ ലഭിച്ചു. 8-ാം ക്ളാസിൽ ടോപ്പർ വിഭാഗത്തിൽ മദർ ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിലെ രാഹുൽ.ആർ, അരബിന്ദോ സ്കൂളിലെ അഭിറാം, അഭയ്, അരുന്ധതി ശിവൻ എന്നിവരും ബി.പി.എം സ്കൂളിൽ വൈഷ്ണവി. വി.എസ്, ശ്രദ്ധ, സവിൽ കൃഷ്ണ എന്നിവരും പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിലെ മുഹമ്മദ് റസീൻ, അൽഫിനാ റസീൻ എന്നിവരും ഹോളി ഇന്നസെന്റ് പബ്ളിക് സ്കൂളിലെ അബി എസ്. കുമാറും അവാർഡ് മെരിറ്റ് സർട്ടിഫിക്കറ്റും സ്വീകരിച്ചു. ഒൻപതാം ക്ളാസ് വിഭാഗത്തിൽ മദർ ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിൽ നിന്നും അനന്യാ അനൂപ്, ഷെർവിൻ, ഷബാസ് മുഹമ്മദ്, ആദിത്യൻ തുടങ്ങിയവരും അരബിന്ദോ സ്കൂളിൽ നിന്നും അഷ്ടമി, ഗൗരി അനിൽ എന്നിവരും ഹോളി ഇന്നസെന്റ് സ്കൂളിൽ നിന്നും സുമേധാ സുമേഷും ടോപ്പർ വിഭാഗത്തിൽ സമ്മാനങ്ങൾ സ്വീകരിച്ചു. ടോപ്പർ വിഭാഗത്തിനു പുറമേ ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് എന്നീ വിഭാഗങ്ങളായി 169 കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മെരിറ്റ് സർട്ടിഫിക്കറ്റുകളും അവാർഡുകളും സ്വീകരിച്ചു. 8, 9, 10 ക്ളാസുകളിൽ ആറ്റിങ്ങൽ ടാന്റത്തിൽ എൻട്രൻസിനു മാത്രമായി ഞായറാഴ്ച ദിവസങ്ങളിൽ ക്ളാസുകൾ അടുത്ത മാസം മുതൽ തന്നെ ആരംഭിക്കുന്നതാണെന്നും മെരിറ്റ് ലിസ്റ്റിൽ വന്നിട്ടുള്ള കുട്ടികൾക്കെല്ലാം സ്കോളർഷിപ്പ് അനുവദിക്കുന്നതാണെന്നും ടാന്റം ഡയറക്ടർ അറിയിച്ചു.