പോത്തൻകോട്:പണിമൂല ക്ഷേത്രത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ നടക്കുന്ന സപ്തദിന ദ്വിവത്സര മഹോത്സവത്തിന്റെ നടത്തിപ്പിലേക്കായി പോത്തൻകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിക്കുന്നു.മാർച്ച് ഒന്നിന് വൈകിട്ട് 6ന് പോത്തൻകോട് എം.ടി ഹാളിൽ ചേരുന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് പണിമൂല ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ആർ.ശിവൻകുട്ടിനായർ അറിയിച്ചു.