kims

തിരുവനന്തപുരം: കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മണക്കാട്ട് പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രഗല്ഭരായ ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒ.പി സേവനം കൂടാതെ ഫാർമസി, ഹെൽത്ത്, സ്റ്റോർ, ലബോറട്ടറി, നാല് കിടക്കകളുള്ള ഒബ്സർവേഷൻ എന്നീ സേവനങ്ങൾ ലഭിക്കും. മികച്ച ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംസ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുകയെന്ന് ചെയർമാൻ ഡോ.എം.ഐ. സഹദ്ദുള്ള അറിയിച്ചു. മണക്കാട് കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ ഇ.എം. നജീബ്, ഡോ.ജി. വിജയരാഘവൻ, ഇക്ബാൽ, മേയർ കെ. ശ്രീകുമാർ, എം.എം. ഹസൻ എന്നിവർ പങ്കെടുത്തു.