കിളിമാനൂർ: ശില്പ ജംഗ്ഷന് സമീപം ബൈക്കപകടത്തിൽ പെട്രോൾ പമ്പിലെ ജീവനക്കാരൻ മരിച്ചു. പുളിമാത്ത് നെടുമൺ കോണം കല്ലായത്ത് വീട്ടിൽ ജലാലുദ്ദീന്റെ മകൻ ഷിഹാബുദ്ദീൻ (52) ആണ് മരിച്ചത്. കിളിമാനൂർ പാപ്പാല പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. ഷിഹാബുദീന്റെ ബൈക്ക് ടിപ്പറിനു പിന്നിൽ ഇടിച്ചായിരുന്നു അപകടം മൃതദേഹം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ. മാജിദ. മക്കൾ. ഷജീർ, ഷമീർ.