തിരുവനന്തപുരം: ഭാരതീയ സ്റ്റേറ്റ് ബാങ്ക് ശ്രീമൂലം ക്ളബിൽ എസ്.ബി.ഐ ന്യൂമെറോ യോനോ ക്വിസ് 2.0 നടത്തി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് 100ലധികം ടീമുകൾ പങ്കെടുത്തു. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജ് ഒന്നാം സ്ഥാനവും കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 2.16 ലക്ഷം രൂപയുടെ സ്കോളർഷിപ്പും രണ്ടാം സ്ഥാനക്കാർക്ക് 1.44 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് 12,000 രൂപ കാഷ് അവാർഡ് ലഭിക്കും. മാർച്ച് 16,17 തീയതികളിൽ മുംബയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ ഒന്നാംസ്ഥാനം നേടിയ ടീം മത്സരിക്കും.