kadakamapally
kadakamapally

തിരുവനന്തപുരം: ദേവസ്വം ബോ‌ർഡിൽ ശാന്തി നിയമനത്തിൽ പട്ടികജാതി പട്ടിക വർഗക്കാർക്കു വേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഈ വിഭാഗങ്ങളിൽ പെട്ടവർക്കായി 18 ഒഴിവുകളുണ്ടെങ്കിലും ഇപ്പോഴത്തെ ലിസ്റ്റിൽ ആരും ഇല്ലാത്തതിനാലാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ശുപാർശ ബോർഡ് സമർപ്പിച്ചത്.

'ഇതൊന്നും തങ്ങൾക്ക് കിട്ടില്ല എന്ന് കരുതിയാവണം നിശ്ചിത യോഗ്യത ഉണ്ടായിരുന്നിട്ടും പട്ടിക ജാതി പട്ടിക വ‌ർഗക്കാർ അപേക്ഷിക്കാതിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുമ്പോൾ അപേക്ഷകൾ ലഭിക്കും. വേറൊരു രീതിയിൽ ഒഴിവ് നികത്താൻ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു.