
കിളിമാനൂർ: പാപ്പാല തേക്കട വീട്ടിൽ പരേതനായ അബ്ദുൽ സത്താർ - സുലേഖ ബീവി ദമ്പതികളുടെ മകൻ നിസാമുദ്ദീൻ (39) പനി ബാധിച്ച് സൗദി അറേബ്യയിലെ ദമാം സെൻട്രൽ ആശുപത്രിയിൽ മരിച്ചു. മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന നിസാം കഴിഞ്ഞ ദിവസം അസുഖം കുറഞ്ഞ് താമസസ്ഥലമായ അബ്ഖൈബിലേക്ക് പോയങ്കിലും വീണ്ടും അസുഖം മൂർഛിച്ച് ആശുപത്രിയിൽ പ്രവേശിക്കുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിൽ ഖബറടക്കും. ഭാര്യ: അനു അൻസിയ, മകൾ :റൈഹാന.