barcelona
barcelona

# ആദ്യപാദ ക്വാർട്ടറിൽ നാപ്പോളി ബാഴ്സലോണയെ സമനിലയിൽ കുരുക്കി നാപ്പോളി

# ചെൽസിയുടെ ചങ്കു തകർത്ത് ബയേൺ

1-1

സാൻപോളോ : യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയെ സമനില ചങ്ങലയിൽ കുരുക്കി ഇറ്റാലിയൻ ക്ളബ് നാപ്പോളി. നാപ്പോളിയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ ആദ്യ പകുതിയിൽ ലീഡ് ചെയ്തപ്പോൾ രണ്ടാം പകുതിയിൽ ഫ്രഞ്ച് സ്ട്രൈക്കർ അന്റോയിൽ ഗ്രീസ് മാൻ നേടിയ ഗോളാണ് ബാഴ്സലോണയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ അവസാന സമയത്ത് രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി അർടുറോ വിദാൽ പുറത്തായത് സ്പാനിഷ് ക്ളബിന് തിരിച്ചടിയായി.

മത്സരം തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ ബെൽജിയൻ താരം ഡാനിയേൽ മെർട്ടൻസിന്റെ ഗോളാണ് നാപ്പോളിയെ മുന്നിലെത്തിച്ചത്. സെയിൽസ്‌ൻസ്കിയുടെ പാസിൽ നിന്നായിരുന്നു മെർബൻസിന്റെ ഗോൾ. 57-ാം മിനിട്ടിലാണ് ഗ്രീസ്‌മാൻ തിരിച്ചടിച്ചത്. വലതു ഫ്ളാങ്കിൽ നിന്ന് മുന്നോട്ടോടിക്കയറിയ നെൽസൺ സെമേദോ നൽകിയ ലോ ക്രോസാണ് ഗ്രീസ്‌മാൻ ഗോളാക്കി മാറ്റിയത്.

സൂപ്പർ താരം മെസി പലതവണ ഗോളിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇടയ്ക്ക് നേരിയ പരിക്കേറ്റെങ്കിലും കളി പൂർത്തിയാക്കി. 89-ാം മിനിട്ടിലാണ് വിദാലിന് ചുവപ്പു കിട്ടിയത്.

മാർച്ച് 19 നാണ് ബാഴ്സലോണയുടെ തട്ടകത്തിൽ രണ്ടാം പാദ മത്സരം നടക്കുന്നത്.

3-0

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ആദ്യ പാദ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് ഇംഗ്ളീഷ് ക്ളബ് ചെൽസിയെ കീഴടക്കി. സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തരിപ്പണമായത്. മുൻതാരം ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസി ആദ്യ പകുതിയിൽ ഗോ
ൾ വഴങ്ങാതെ കാത്തെങ്കിലും രണ്ടാം പകുതിയിൽ 25 മിനിട്ടിന്റെ ഇടവേളയിൽ മൂന്ന് ഗോളുകൾ വാങ്ങിക്കൂട്ടി. ഇരട്ട ഗോളടിച്ച സെർജിഗ്‌നാബ്രിയും ഒരുഗോളടിച്ച റോബർട്ടോ ലെവൻഡോവ്സ്‌കിയും ചേർന്നാണ് ചെൽസിയെ മുുക്കിയത്.

51-ാം മിനിട്ടിലായിരുന്നു ഗ്‌നാബ്രിയുടെ ആദ്യഗോൾ. 54-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി. 76-ാം മിനിട്ടിൽ ലെവാൻഡോവ‌്‌സ്കി പട്ടിക പൂർത്തിയാക്കി.

മാർച്ച് 19 ന് ബയേണിൽ രണ്ടാം പാദ മത്സരം നടക്കും. മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യം ബയേണിനുണ്ടാകും.