കിളിമാനൂർ:കൗമാരക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ അവബോധവും മാർഗ നിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ അഭിയാൻ ജില്ലാ ഘടകം കൊടുവഴന്നൂർ ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കലാവതരണം നടത്തി.പോഷകാഹാരം,സ്ത്രീ സുരക്ഷ,ലഹരിക്കെതിരെ ബോധവത്കരണം,മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിൽ ജാഗ്രത തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ എട്ട്,ഒൻപത് ക്ലാസുകളിലെ 40 കുട്ടികളും സമഗ്ര ശിക്ഷ കേരളത്തിന്റെ 10 റിസോഴ്സ് അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.ഒപ്പന,നാടൻ പാട്ടുകൾ,പാവനാടകം,സ്‌കിറ്റുകൾ,കളികൾ തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളോടെയായിരുന്നു കൗമാരക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട പരിപാടി.കലാജാഥയ്ക്ക് പ്രിൻസിപ്പൽ കെ.സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.ജില്ലാ പ്രോജക്‌ട് ഓഫീസർ സി.ഉണ്ണികൃഷ്ണൻ,കിളിമാനൂർ ബി.പി.ഒ എം.എസ്.സുരേഷ് ബാബു,ഹെഡ്മിസ്ട്രസ് എം.നുജുമ,ജിജി,ഡോ.ബി.എസ്.ബിനു എന്നിവർ സംസാരിച്ചു.