കിളിമാനൂർ: വിവിധ സ്കൂളുകളിലെ എസ്.പി.സി യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന പാസിംഗ് ഔട്ട് പരേഡ് ഇന്ന് ഭരതന്നൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീത അദ്ധ്യക്ഷത വഹിക്കും.റൂറൽ എസ്.പി.അശോകൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.പാങ്ങോട് പൊലീസ് ഇൻസ്‌പെക്‌ടർ എസ്.സുനീഷ്, കിളിമാനൂർ ഇൻസ്‌പെക്‌ടർ കെ.ബി.മനോജ് കുമാർ,പാങ്ങോട് എസ്.ഐ.അജയൻ,മിതൃമ്മല
സ്‌കൂൾ പ്രിൻസിപ്പൽ ശിവപ്രസാദ്,ഭരതന്നൂർ പ്രിൻസിപ്പൽ വി.ലാൽ,ഭരതന്നൂർ ഹെഡ്മാസ്റ്റർ ജയൻ,കല്ലറ ഹെഡ്മിസ്ഡ്രസ് ജിന ബാല,കിളിമാനൂർ ഹെഡ്മിസ്ട്രസ് എസ്.അജിത,പി.ടി.എ പ്രസിഡന്റുമാരായ ശ്രീജാ ഷൈജു ദേവ്,ചന്ദ്രബാബു,ഷാജികുമാർ,വി.വി.ജയൻ എന്നിവർ പങ്കെടുക്കും.ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കിളിമാനൂർ,ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മിതൃമ്മല,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കല്ലറ,ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മിതൃമ്മല എന്നീ സ്‌കൂളുകളിലെ എസ്.പി.സി യൂണിറ്റുകൾ സംയുക്തമായാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നത്.