കല്ലമ്പലം:കരവാരം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെളള പ്രശ്നത്തിൽ പരിഹാരം കാണാൻ വൈകുന്നതിലും കേരള ബഡ്ജറ്റിലെ അധിക നികുതി ഭാരത്തിനെതിരേയും,പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിനെതിരേയും പ്രതിഷേധിച്ച് കോൺഗ്രസ് കരവാരം, തോട്ടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽസെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കരവാരം മണ്ഡലം പ്രസിഡന്റ് എം.കെ ജ്യോതി അദ്ധ്യക്ഷത വഹിച്ചു.തോട്ടക്കാട് മണ്ഡലം പ്രസിഡന്റ് നിസാം തോട്ടക്കാട്,ഡി.സി.സി മെമ്പർമാരായ എ. സുഗതൻ,എസ്.എം മുസ്തഫ,സുരേന്ദ്രകുറുപ്പ് ,പഞ്ചായത്ത് അംഗം എം. ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.