vithura

വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത്‌ അനുവദിച്ച 75ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ,വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ,ആനപ്പാറ വാർഡ് മെമ്പർ എം.ലാലി,സ്‌കൂൾ പ്രിൻസിപ്പൽമാരായ ഡോ.എസ്.ഷീജ,മറിയാമ്മ ചാക്കോ,ജ്യോതിഷ് ജലൻ,പി.ടി.എ വൈസ് പ്രസിഡന്റ് സതീശൻ ആശാരി,കെ.വിനീഷ് കുമാർ,ശ്രീദേവി,പി.ശ്രീകണ്‌ഠൻനായർ,എ.എം.ഷാഫി എന്നിവർ പങ്കെടുത്തു.