വർക്കല:കരുനിലക്കോട് പുത്തൻപൂങ്കാവ് ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.ദിവസവും രാവിലെ ക്ഷേത്രാചാര പ്രകാരമുളള ചടങ്ങുകളും നവകലശപൂജ,തോറ്റംപാട്ട്,ഭഗവതിസേവ തുടങ്ങിയവയും ഉണ്ടാകും.ഇന്ന് രാവിലെ 5.30ന് 108 നാളീകേരത്തിന്റെ മഹാഗണപതിഹോമം,വൈകിട്ട് 6.30ന് പുത്തൻപൂങ്കാവിലമ്മയുടെ സ്തുതിഗീതങ്ങൾ ഉൾക്കൊളളുന്ന സിഡി പ്രകാശനം,29ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 6.45ന് മാടനൂട്ട്,രാത്രി 8ന് കരകുളം സർഗ്ഗനൃത്താജ്ഞലിയുടെ നൃത്തസന്ധ്യ.മാർച്ച് 1 രാവിലെ 10ന് ഇളനീർ ഘോഷയാത്ര,11.30ന് ഇളനീർ അഭിഷേകം.തുടർന്ന് അന്നദാനം,രാത്രി 7ന് അപ്പുപ്പന് പടുക്കയും കലശവും.മാർച്ച് 2ന് ഉച്ചയ്ക്ക് അന്നദാനം,രാത്രി 8ന് ഡോ.പ്രശാന്ത്വർമ്മ നയിക്കുന്ന മാനസജപലഹരി നാമാർച്ചന.3ന് രാത്രി 7ന് മാലപ്പുറം.തുടർന്ന് സമൂഹസദ്യ.4ന് ഉച്ചയ്ക്ക് അന്നദാനം,7ന് ബ്രഹ്മരക്ഷസിന് താമ്പൂല സമർപ്പണം,രാത്രി 8ന് ഗാനമേള.5 രാത്രി 8ന് കോമഡി ഫെസ്റ്റിവെൽ.6 രാത്രി 7ന് യോഗീശ്വരന് അട നിവേദ്യം,തുടർന്ന് യക്ഷിഅമ്മയ്ക്ക് പൂമൂടൽ,വലിയഉരുളി പായസം,8ന് നാടൻപാട്ട്.7 രാവിലെ 8ന് പൊങ്കാല,10ന് ദ്രവ്യകലശപൂജ,ശതകലശപൂജ, 11.30ന് ശതകലശാഭിഷേകം തുടർന്ന് അന്നദാനം,വൈകിട്ട് 3ന് ആയില്യം ഊട്ട്,രാത്രി 7.30ന് പളളിവേട്ട,9ന് ചമയവിളക്ക്.8ന് രാവിലെ 8ന് ഉരുൾ,10ന് നവകലശംപൂജ,അഭിഷേകം തുടർന്ന് അന്നദാനം,വൈകിട്ട് 4ന് കെട്ടുകാഴ്ചകളോടുകൂടിയ പകൽപൂരം, 5.30ന് ഗാനമേള,8ന് നൃത്തനൃത്യങ്ങൾ,രാത്രി 10ന് വില്ലിൽ തൂക്കം,11ന് ആറാട്ടെഴുന്നളളിപ്പ്.