1. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യം?
ഫ്രാൻസ്
2. ഇക്കോ ടൂറിസത്തിന്റെ ജന്മദേശം എന്നറിയപ്പെടുന്ന ദ്വീപ്?
ഗ്യാലപ്പഗോസ് ദ്വീപുകൾ
3. ഇന്ത്യയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും പ്രചാരണം നടത്തുന്നതും ആരാണ്?
കേന്ദ്ര ടൂറിസം മന്ത്രാലയം
4. ഇന്ത്യയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നത് ആരുടെ മേൽനോട്ടത്തിലാണ്?
ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ
5. കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ എത്തുന്നത്?
ഇരവികുളം ദേശീയോദ്യാനം, രാജമല, മൂന്നാർ
6. ഇന്ത്യൻ വിനോദസഞ്ചാര ദിനമെന്നാണ്
ജനുവരി 25
7. ഇന്ത്യയിലെ ഒരു ഒരു മിക്സഡ് യുനെസ്കോ പൈതൃകകേന്ദ്രം?
കാഞ്ചൻജംഗ ദേശീയോദ്യാനം
8. ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്കെത്തുന്നത് ഏത് രാജ്യത്തുനിന്നാണ്?
ബംഗ്ളാദേശ്
9. പര്യടൻ പർവിന് മേൽനോട്ടം വഹിക്കുന്നതാരാണ്?
കേന്ദ്ര ടൂറിസം മന്ത്രാലയം
10. നിലവിൽ വിനോദസഞ്ചാര വ്യവസായത്തിൽ ലോകത്തിലെ എത്രാമത്തെ സമ്പദ്‌ഘടനയാണ് ഇന്ത്യയുടേത്?
ഏഴ്
11. നിലവിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ സന്ദർശിച്ച ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
12. നിലവിൽ വിദേശസഞ്ചാരികൾ സന്ദർശിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്?
എട്ട്
13. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്മാരകം?
ഈഫൽ ഗോപുരം
14. കേരളത്തിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പണികഴിപ്പിച്ച ടൂറിസം പദ്ധതി?
ജഡായുപാറ എർത്ത് സെന്റർ
15. ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സ് ആയി വേൾഡ് ടൂറിസം ഓർഗനൈസേഷൻ തിരഞ്ഞെടുത്ത സൈറ്റ്?
ചിൽക്ക തടാകം
16. ഏത് വർഷമാണ് യു.എൻ അന്താ രാഷ്ട്ര സുസ്ഥിര വിനോദസഞ്ചാരവർ ഷമായി ആചരിച്ചത്?
2017
17. വിനോദസഞ്ചാരം ഏത് മേഖലയിൽ പെടുന്ന വ്യവസായമാണ്?
സേവനമേഖല
18. ഡൽഹി, ആഗ്ര എന്നിവയെ കൂടാതെ ഗോൾഡൻ ട്രയാംഗിൾ ഒഫ് ഇന്ത്യ സർക്യൂട്ടിൽ ഉൾപ്പെടുന്ന മൂന്നാമത്തെ വിനോദസഞ്ചാരകേന്ദ്രം?
ജയ്‌പൂർ
19. ഏത് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നത്?
ഡിസംബർ - ജനുവരി.