കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കപ്പാംവിള നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ സപ്ലൈകോ സൂപ്പർ മാർക്കറ്റ് യാഥാർത്ഥ്യമായി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി ആദ്യ വിൽപന നടത്തി. സപ്ലൈകോ ചെയർമാൻ കെ.എൻ.സതീഷ് സ്വാഗതവും സപ്ലൈകോ മേഖലാ മാനേജർ വി.എൽ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. കപ്പാംവിളയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് കൊണ്ടുവരുന്നതിനായി പ്രയത്നിച്ച ഇ.എം.റഷീദിനെയും, മുല്ലനല്ലൂർ ശിവദാസിനെയും പൗരാവലിയും സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റിയും അഭിനന്ദിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പി. മുരളി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത്,ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്തംഗം നിസ നിസാർ,പഞ്ചായത്തംഗങ്ങളായ ഷെമീം,ബിന്ദു,ഇ.ജലാൽ,നാവായിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എം.താഹ,സി.പി.എം ഏര്യാ സെക്രട്ടറി അഡ്വ.ജയചന്ദ്രൻ.എം,സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം.റഷീദ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം,സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.സുധീർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ,സജീർ രാജകുമാരി,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു,ഐ.എൻ.എൽ സജീർ കല്ലമ്പലം,വർക്കല താലൂക്ക് സപ്ലൈകോ ഓഫീസർ രാജീവൻ.എ എന്നിവർ പങ്കെടുത്തു.