വിതുര:വിതുര ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും ആഴിമതി ആരോപിച്ചും പ്രതിപക്ഷ കോൺഗ്രസ്‌ അംഗങ്ങൾ വിതുര കലുങ്ക് ജംഗ്‌ഷനിൽ രാവിലെ മുതൽ വൈകിട്ട് വരെ ധർണ നടത്തി.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.എസ് വിദ്യാസാഗർ,ബി.ആർ.എം.ഷഫീർ,വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ,പഞ്ചായത്ത്‌ അംഗങ്ങളായ ജി.ഡി.ഷിബുരാജ്,കല്ലാർ മുരളീധരൻ നായർ,പി.ജലജകുമാരി,എം.ശോഭന,പ്രേംഗോപകുമാർ,അനിൽ,സൈഫിൻസ,ഡി.സി.സി.അംഗം എസ്.കുമാരപിള്ള,ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ് ഖാൻ,എച്ച്.പീരുമുഹമ്മദ്‌,എൽ.കെ.ലാൽ റോഷിൻ എന്നിവർ പങ്കെടുത്തു.