malinyangal-koottiyitta-n

കല്ലമ്പലം: കരവാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ചാക്കുകളിൽ ശേഖരിച്ച അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തെരുവ്നായ്ക്കൾ വലിച്ചുകീറി പുറത്തിടാൻ തുടങ്ങിയതോടെ പ്രദേശത്ത് ദുർഗന്ധവും പരക്കുകയാണ്. ഇവിടം സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ച് പലരും മാലിന്യം കൊണ്ടിടാൻ തുടങ്ങിയതോടെ യാത്രക്കാരും സമീപവാസികളും ബുദ്ധിമുട്ടിലായി. ദേശീയ പാതയോരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച മാലിന്യമാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമയിട്ടും നടപടിയെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവുമുണ്ട്.