crime

വിതുര:തൊളിക്കോട് പഞ്ചായത്തിലെ തുരുത്തിയിൽ, വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.തുരുത്തി പോങ്ങുംമൂട് മൺപുറത്ത് വീട്ടിൽ ടി.ഇർഷാദ് (24), മൂന്ന് സെന്റ് കോളനിയിൽ ആർ.സുരേഷ് (24)എന്നിവരെയാണ് വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത്ത്‌,എസ്.ഐ.സുധീഷ്,എ.എസ്.ഐ.ഷിബു,പത്മരാജ് എന്നിവർ അറസ്റ്റ് ചെയ്തത്.തുരുത്തിയിൽ റസിയാബീവിയുടെ വീടിന്റെ പുറകു വശത്തെ വാതിൽ പൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണമോതിരങ്ങളും പണവും മോഷ്ടിച്ചു. ഇരുവരും ഈ വീടിന്റെ സമീപത്തു നിന്നിരുന്നതായി പരിസരവാസികൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.തുരുത്തി മേഖലയിൽ നേരത്തെ വ്യാപകമായി മോഷണം നടന്നിരുന്നു.നാട്ടുകാർ പൊലീസിന്റെ സഹകരണത്തോടെ രാത്രിയിൽ പരിശോധന നടത്തിയെങ്കിലും കള്ളന്മാരെ പിടികൂടാനായില്ല.