pakal-veed

തിരുവനന്തപുരം:കേന്ദ്ര സർക്കാർ പെൻഷൻകാരുടെ സംഘടനയായ ആൾ ഇന്ത്യാ ഓർഗനൈസേഷൻ ഒഫ് പെൻഷണേഴ്സിന്റെ (സിവിൽ ആൻഡ് മിലിട്ടറി) പദ്ധതിയായ എൽഡേഴ്സ് നെസ്റ്റിന്റെ (പകൽവീട്) ഉദ്ഘാടനം എൽഡേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വി.കെ.എൻ.പണിക്കർ നിർവഹിച്ചു. എ.ഐ.ഒ.പി പ്രസിഡന്റ് എൻ.ഷൺമുഖം പിള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.കൃഷ്‌ണപിള്ള,നെസ്റ്റ് കൺവീനർ എസ്.മാധവമേനോൻ,പ്രോജക്ട് ഡയറക്ടർ കെ.ജി.വിജയകുമാർ,ഫിനാൻസ് മാനേജർ കെ.എ.സുഗതൻ എന്നിവർ പ്രസംഗിച്ചു.