തിരുവനന്തപുരം: കാലടിയിൽ വീടിന് തീപിടിച്ച് പണവും ഉപകരണങ്ങളും കത്തിനശിച്ചു. കല്ലുവിള ബിന്ദുവിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഫ്രിഡ്‌ജ്, മിക്‌സി ഉൾപ്പടെയുള്ള ഉപകരണങ്ങളും വീടിന്റെ മുകളിലത്തെ നിലയിലെ ഷീറ്റിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയുമാണ് കത്തിനശിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടുകാർ അയൽവാസിയുടെ വീട്ടിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ചെങ്കൽച്ചൂള ഫയർസ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റാണ് തീഅണച്ചത്.