
കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം കനിവ് ഗാർഹിക സാന്ത്വന പരിചരണ വിഭാഗം ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിനി,മെഡിക്കൽ ഓഫീസർ സുധീർ ജേക്കബ് എന്നിവർ പങ്കെടുത്തു.