വെഞ്ഞാറമൂട്:പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ വെളളുമണ്ണടിയിൽ വെഞ്ഞാറമൂട് ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ സേഫ്റ്റി ബീറ്റ് പരിപാടിക്ക് തുടക്കംക്കുറിച്ചു.അപകടങ്ങൾക്കെതിരെ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനും,ദുരന്തങ്ങളെ നേരിടുന്നതിനും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനുമാണ് പദ്ധതി.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സേഫ്റ്റി ബീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ബോധവത്കരണ പരിപാടി മാർച്ച് 3ന് പാണയത്ത് സമാപിക്കും.അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി,സി ഡി എസ് ചെയർപേഴ്സൻ അശ്വതി,ബിന്ദു എന്നിവർ പങ്കെടുത്തു.