വെഞ്ഞാറമൂട്: എം.സി റോഡിൽ പിരപ്പൻകോട് ജംഗ്ഷനിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികന് രക്ഷകനായി മന്ത്രി എ.സി. മൊയ്‌തീൻ. കഴിഞ്ഞ ദിവസം രാത്രിയാണ് കാറിൽ സ്‌കൂട്ടർ ഇടിച്ച് വെമ്പായം,തലയൽ വാഴവിള പൊയ്‌ക സന്ധ്യഭവനിൽ അനിൽകുമാറിന് (50) പരിക്കേറ്റത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതുവഴി പോകുകയായിരുന്ന മന്ത്രി വാഹനം നിറുത്തി പുറത്തേക്കിറങ്ങുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.