കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ സ്വാമിതോപ്പ് അയ്യാ വൈകുണ്ഠ സ്വാമി ക്ഷേത്രത്തിൽ മാർച്ച്‌ 3ന് കുംഭമാസ ഉത്സവവും സ്വാമിയുടെ അവതാര ദിനവുമായി സ്വാമിതോപ്പിൽ ആഘോഷിക്കും.മാർച്ച് രണ്ടിന് രാവിലെ 6ന് തിരിച്ചെന്തൂർ,ഉടൻക്കുടി,ആരൽവാമൊഴി വഴി വാഹന ഘോഷയാത്ര നാഗർകോവിൽ നാഗരാജ ക്ഷേത്ര മൈതാനത്തിൽ എത്തിച്ചേരും.രാവിലെ 9ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്ക് നിന്നാരംഭിക്കുന്ന ഘോഷയാത്ര മാർത്താണ്ഡം വഴി രാത്രി നാഗർകോവിൽ നാഗരാജ ക്ഷേത്ര മൈതാനത്തിലെത്തിച്ചേരും.തുടർന്ന് രാത്രി 9ന് മത സമ്മേളനം നടക്കുന്നതാണ്.മാർച്ച് 3ന് രാവിലെ 5 മണിക്ക് നാഗരാജാക്ഷേത്ര മൈതാനത്തിൽ നിന്നും കുംഭമാസ ഘോഷയാത്ര സ്വാമി തോപ്പ് വൈകുണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും.ഘോഷയാത്രയ്ക്ക് ബാല പ്രചാതിപതി അടികൾ നേതൃത്വം വഹിക്കും.ഘോഷയാത്ര കോട്ടാർ,ശുചീന്ദ്രം, ഈത്തൻക്കാട് വഴി സ്വാമി തോപ്പിൽ എത്തിച്ചേരും.അയ്യാ വൈകുണ്ഠസ്വാമി അവതാര ദിനത്തോടനുബന്ധിച്ച് മൂന്നിന് കന്യാകുമാരി ജില്ലയ്ക്ക് കളക്ടർ പ്രശാന്ത്.എം.വഡ്നേരെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.