festi

കിളിമാനൂർ:മാണിക്കൽ പഞ്ചായത്തിലെ പഠനോത്സവം പാറയ്ക്കൽ ഗവ: യു.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്.സുജാത ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സി.എൻ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക ലത സ്വാഗതം പറഞ്ഞു.കുതിര കുളം ജയൻ,ലേഖാ കുമാരി,സദാശിവൻ,ശിവപ്രസാദ്,ബിനു,സുനിൽ കുമാർ, അമീർ ഖാൻ എന്നിവർ പങ്കെടുത്തു.പഠനോത്സവത്തിന്റെ ഭാഗമായി സംവാദം,ലഘു നാടകം,പ്രവർത്തി പരിചയമേള,ഭക്ഷ്യമേള,ബോധവത്കരണ ക്ലാസ്,സാഹിത്യ സദസ് എന്നിവ സംഘടിപ്പിച്ചു.