കോവളം: ജനതാദൾ ( എസ് ) വിഴിഞ്ഞം ടൗൺ മേഖലാ സമ്മേളനം 29, മാർച്ച് 1 തീയതികളിൽ നടക്കും. 29ന് വൈകിട്ട് 5ന് കോവളം തിയേറ്റർ ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. 6ന് വിഴിഞ്ഞം ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മേഖലാ പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി തകിടി കൃഷ്ണൻ നായർ, മുൻ എം.എൽ.എ ജമീലാ പ്രകാശം, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ, പനയ്‌ക്കോട് മോഹനൻ, ടി.ഡി. ശശികുമാർ, കോളിയൂർ സരേഷ്, ഇ. വിൻസെന്റ്, ഒ. ഷാജഹാൻ, തെന്നൂർകോണം ബാബു, കരുംകുളം വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. മാർച്ച് 1ന് ഉച്ചയ്‌ക്ക് 2ന് വിഴിഞ്ഞം ജെ.പി. നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്യും.