ബാലരാമപുരം:രാമപുരം ശ്രീഭദ്രകാളിദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്ര നാളെ നടക്കും.നാളെ രാവിലെ 8.45 നും 9.10 നും മദ്ധ്യേ നേർച്ചപൊങ്കാല,​ഉച്ചയ്ക്ക് 11.30ന് പൊങ്കാലനിവേദ്യം,​വൈകിട്ട് 4.30ന് ബാലരാമപുരം അഗസ്ത്യാർ സ്വാമിക്ഷേത്ര സന്നിധിയിൽ നിന്നും തിരുമുടി എഴുന്നെള്ളത്തോടുകൂടിയ രഥഘോഷയാത്ര തിരിക്കും.കുത്തിയോട്ടം,​ താലപ്പൊലി,​കുംഭം,കാവടി എന്നിവ ഘോഷയാത്രക്ക് അകമ്പടി സേവിക്കും.മുത്തുക്കുടകൾ,​ ചെണ്ടമേളം,​ശിങ്കാരിമേളം,​പഞ്ചവാദ്യം,​നെയ്യാണ്ടിമേളം,​ ആഫ്രിക്കൻ ബാന്റ് മേളം,​തെയ്യം,​തിറ,​പടയണി,​കോഴി ‌ഡാൻസ്,​തൃശൂർ പൂക്കാവടി കോലാട്ടം,​ആദിവാസി നൃത്തം,​ പഞ്ചാബി നൃത്തം,​ഡിജിറ്റൽ വേഷങ്ങൾ,​വിളക്കുകെട്ടുകൾ,​ലൈവ് ഫ്ലോട്ട് എന്നിയോടൊപ്പം കന്യാകുമാരി മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന സഞ്ചരിക്കുന്ന ഗാനമേളയും ഘോഷയാത്രയോടൊപ്പം ഉണ്ടായിരിക്കും.രാത്രി 1 നും 2.35നും മദ്ധ്യേ ഗുരുസി,​ആറാട്ട് എന്നിവ നടക്കും.ഇന്ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​വൈകിട്ട് 5.30ന് വിദ്യാരാജഗോപാല പൂജ,​6.30ന് സന്ധ്യാദീപാരാധന,​രാത്രി 8.15ന് ഗാനമേള.