ബാലരാമപുരം: തലയൽ ദേവിവിലാസം യു.പി സ്‌കൂളിലെ 41-ാം വാർഷികാഘോഷം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കുമാരി രാധിക റിപ്പോർട്ട് അവതരിപ്പിച്ചു. നേമം ബ്ലോക്ക് മെമ്പർ ഡി. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ജെ. സന്തോഷ് കുമാർ, പഞ്ചായത്ത് അസി.ഡയറക്ടർ കെ. ഗോപിനാഥൻ, എ. നയിനാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുനി സ്വാഗതവും പി.കെ. ദേവിക നന്ദിയും പറഞ്ഞു.
ഫോട്ടോ: തലയൽ ദേവിവിലാസം യു.പി സ്‌കൂളിലെ 41ാം
വാർഷികാഘോഷം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു