വെള്ളനാട്: വെള്ളനാട് മിത്രനികേതനിൽ ആരംഭിച്ച കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ എ. ജൂബിയ ഉദ്ഘാടനം ചെയ്‌തു. മിത്രനികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഡോ. രഘുരാംദാസ്, വെള്ളനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ,എ.ഒ. അരവിന്ദാക്ഷൻ നായർ, കമ്മ്യൂണിറ്റി വോളന്റിയർ വത്സലകുമാരി എന്നിവർ സംസാരിച്ചു.