v-joyi-mla-prasamgikkunnu

കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ എസ് പി സിയുടെ 2018-20 ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ് നടന്നു. അഡ്വ.വി.ജോയി എം.എൽ.എ പരേഡ് സ്വീകരിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി ബേബി, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, പഞ്ചായത്തംഗം ബി.കെ. പ്രസാദ്, പ്രിൻസിപ്പൽ എസ്. ബാബു, ഹെഡ്മിസ്ട്രസ് ശ്രീലേഖ. ബി, കല്ലമ്പലം സി.ഐ ഫറോസ്. ഐ, എസ്.ഐ നിജാം. വി, പി.ടി.എ പ്രസിഡന്റ് ആർ. ഫൈസൽ ഖാൻ, എസ്.എം.സി ചെയർമാൻ ബോസ് കുമാർ, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ എസ്. അജയകുമാർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സലിം. എ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് ലിജു കുമാർ. എസ് സ്വാഗതവും, സി.പി.ഒ എസ്. പ്രകാശ് നന്ദിയും പറഞ്ഞു.

ചിത്രം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന എസ്.പി.സിയുടെ
പാസിംഗ് ഔട്ട്‌ പരേഡ് സ്വീകരിച്ചശേഷം വി. ജോയി എം.എൽ.എ സംസാരിക്കുന്നു