vld-2

വെള്ളറട: സി.പി.ഐ കന്യാകുമാരി ജില്ലാകമ്മിറ്റിയും കിളിയൂർ വെള്ളറട ലോക്കൽ കമ്മിറ്റികളും സംയുക്തമായി പനച്ചമൂട്ടിൽ സംഘടിപ്പിച്ച അതിർത്തി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സന്ധ്യയും മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കന്യാകുമാരി ജില്ലാ സെക്രട്ടറി ബി. ചെല്ല സ്വാമി, ജില്ലാ കമ്മിറ്റി അംഗം എസ്.ആർ. ശേഖർ, ഗോപാലകൃഷ്ണൻ, ശശി കാരോട്, വെള്ളച്ചിപ്പാറ രാജൻ, പനച്ചൂട് ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. അതിർത്തി മേഖലയിലെ വെള്ളച്ചിപ്പാറ, പുലിയൂർ ശാല എന്നീ ഗ്രാമ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.