വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലെ സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം പനയറ ഗവ. ജി.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. 2019 - 20 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി 7 വിദ്യാലയങ്ങളിലെ 48 ക്ലാസ് മുറികളിലെ ലൈബ്രറിക്ക് ആവശ്യമായ അലമാരകൾ നൽകി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വി.ജയസിംഹൻ, അരുണ.എസ്.ലാൽ, അംഗങ്ങളായ ശ്രീലേഖക്കുറുപ്പ്, ജനാർദ്ദനക്കുറുപ്പ്, സുഭാഷ്, ബീന, പ്രഥമാദ്ധ്യാപകരായ വിനിതകുമാരി, അജിതകുമാരി, ബി.ആർ.സി ട്രെയിനർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ മുരളീധരൻ സ്വാഗതവും കോ-ഓർഡിനേറ്രർ പ്രിയ നന്ദിയും പറഞ്ഞു.