വെള്ളറട:കീഴാറൂർ ഗവ:ഹയർസെക്കൻഡറി സ്കൂളിൽ എളമരം കരീം എം.പിയുടെ വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വസന്തകുമാരി തങ്കച്ചി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തിന്റെ ഷോട്ട് ഫിലിമായ ശലഭത്തിന്റെ സി.ഡി പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ.സി.എസ്.ഗീതരാജശേഖരൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ,ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സജയൻ,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ചൈതന്യ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ചന,മോളി,അഖിൽ,പ്രഭാകരൻ,കൃഷ്ണൻകുട്ടി നായർ,പെരുങ്കടവിള ബി.ഡി.ഒ അരുവിപ്പുറം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.