ആറ്റിങ്ങൽ: അവനവ‍ഞ്ചേരി പരവൂർക്കോണം മൂത്തേടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ ആരംഭിക്കും. ഇന്ന് രാവിലെ 6ന് അഷ്ടദ്റവ്യ മഹാ ഗണപതി ഹോമം,​ 8ന് ഭാഗവത പാരായണം,​ വൈകിട്ട് 6.45ന് തിരുവാതിരകളി,​ രാത്രി 8.20ന് തോറ്റംപാട്ട് ആരംഭം. തുടർന്ന് സദ്യ. 29ന് രാവിലെ 8ന് ദേവീഭാഗവത പാരായണം,​ 9ന് വിശേഷാൽ നാഗരുപൂജ,​ രാത്രി 8ന് ലഘുഭക്ഷണം. മാർച്ച് 1ന് രാവിലെ 9.30ന് സമൂഹ പൊങ്കാല,​ 10.30ന് സമൂഹസദ്യ,​ വൈകിട്ട് 6ന് സംഗീതാർച്ചന,​ രാത്രി 7.30ന് മാലപ്പുറം പാട്ട്. തുടർന്ന് സദ്യ. 2ന് രാത്രി 8ന് ലഘുഭക്ഷണം. 3ന് വൈകിട്ട് 5ന് ഗാനമേള,​ തുടർന്ന് കുത്തിയോട്ടവും താലപ്പൊലിയും വിളക്കും. രാത്രി 9ന് ആകാശപ്പൂരം.