അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 158/19 വിജ്ഞാപന പ്രകാരം ലക്ചറർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ. - ധീവര) തസ്തികയിലേക്ക് മാർച്ച് 4 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546324).
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 25/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻസ്) തസ്തികയിലേക്ക് മാർച്ച് 4, 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. വിഭാഗവുമായി ബന്ധപ്പെടണം.
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 438/16, 492/16 വിജ്ഞാപന പ്രകാരം മാനേജർ (നേരിട്ടുളള നിയമനം, എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്ക് മാർച്ച് 4 ന് രാവിലെ 8 ന് പ്രമാണപരിശോധനയും തുടർന്ന് രാവിലെ 9.50 ന് അഭിമുഖവും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546434).
പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് അഡ്മിഷൻ ടിക്കറ്റ്, ഒറ്റത്തവണവെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, കെ-ഫോം, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.
പ്രമാണപരിശോധന
മെഡിക്കൽ വിദ്യഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 15/19 വിജ്ഞാപന പ്രകാരം ഡെന്റൽ മെക്കാനിക് തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് 4 ന് രാവിലെ 10.30 മണിമുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. പ്രായം, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ, മുൻഗണന (ഏതെങ്കിലും ഉണ്ടെങ്കിൽ), സമുദായം എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.