വെള്ളറട: അരുമാനിക്കോണം ശ്രീയക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങി മാർച്ച് 1ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് ഗണപതിഹോമം, 7ന് ഉഷപൂജ, 8.30ന് പ്രഭാത ഭക്ഷണം, 12ന് ഉച്ചപൂജ, 1ന് അന്നദാനം, വൈകിട്ട് 5.30ന് മലർനിവേദ്യം, 6.30ന് സന്ധ്യാ ദീപാരാധനയും മലർ അഭിഷേകവും. ഇന്ന് രാത്രി 9.30ന് കലാപരിപാടികൾ, നാളെ രാത്രി 9ന് ഭക്തിനാമ സങ്കീർത്തനം, മാർച്ച് 1ന് രാവിലെ 7.15ന് വില്പാട്ട്, 8ന് സമൂഹപൊങ്കാല, 12ന് മേൽ 12.40നകം പൊങ്കാല നിവേദ്യം,​ തുടർന്ന് കലശാഭിഷേകം,​ രാത്രി 8.30ന് പൂപ്പടയും മഞ്ഞൾനീരാട്ടും നടക്കും.