ktr

കാട്ടാക്കട: പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി.തിലോത്തമൻ.ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ ജില്ലാ തലഉദ്ഘാടനം കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മണ്ണാംകോണം ആദിവാസി ഊരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ഊരുകളിലും രണ്ട് ഘട്ടമായി ധാന്യങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കും.കോട്ടൂർ ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഭക്ഷ്യ-വനം-ട്രൈബൽ ഡിപ്പാർട്ടുമെന്റുകളുമായി ആലോചിച്ച് നടപടി ഉണ്ടാക്കുമെന്ന് മന്ത്രി ആദിവാസികൾക്ക് ഉറപ്പുനൽകി

കെ.എസ്.ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ സെക്രട്ടറി പി.വേണുഗോപാൽ,ജില്ലാ സപ്ലൈ ഓഫീസർ ജലജ.ജി.എസ്.റാണി,കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ,ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എച്ച്.വാഹിദ,മിനി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജി.ആർ.അനിൽ,എം.എസ്.റഷീദ്,കോട്ടൂർ സന്തോഷ്,ബഷീർ,മുളയറ രതീഷ്,ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ സംസാരിച്ചു. ആദിവാസി മൂപ്പൻമാരെ മന്ത്രി ആദരിച്ചു.