വെള്ളറട: വെള്ളറട ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിൽ കുംഭ ഭരണി കാളിയൂട്ട് മഹോത്സവം അമ്മതിരുമുടി എഴുന്നെള്ളിപ്പോടെ നാളെ തുടങ്ങി മാർച്ച് 8 ന് സമാപിക്കും. നാളെ രാവിലെ 12. 10ന് തൃക്കൊടിയേറ്റ്, വൈകിട്ട് 7 മുതൽ കലാമത്സരങ്ങൾ, മാർച്ച് 1 ന് രാവിലെ 9ന് കാര്യ സിദ്ധി പൂജ, വൈകിട്ട് 5ന് ഐശ്വര്യ പൂജ, രാത്രി 9. 30ന് മാജിക് ഷോ, 2ന് വൈകിട്ട് 6. 30ന് ഭജന, 7. 30ന് നൃത്തം, രാത്രി 9. 30ന് താളഗാന വിസ്മയം, 3ന് വൈകിട്ട് 6. 30ന് ആന്മീയ പ്രഭാഷണം, രാത്രി 9ന് ശ്രീമഹാശക്തി ബാലൈ, 4ന് രാത്രി 9. 30ന് നാടൻപാട്ടും ദൃശായാവിഷ്കരണവും ഒറ്റക്കോലം, 5ന് രാത്രി 9. 30ന് രാജീവ് ആദികേശവ് നയിക്കുന്ന അമൃത വർഷിണി, രാത്രി 9. 30ന് ഗാനമേള, 6ന് വെള്ളി വൈകിട്ട് 6 ന് കൊന്ന് തൊറ്റംപാട്ടാരംഭം, 7ന് രാവിലെ 10ന് പുള്ളുവൻ പാട്ടോടുകൂടി നാഗരൂട്ട് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം, രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും8ന് രാവിലെ 8. 30ന് പൊങ്കാല തുടർന്ന് പൊങ്കാല നിവേദ്യം, 10ന് ഭദ്രകാളിപ്പാട്ട്, 2ന് കുത്തിയോട്ട ഒരുക്കം, വൈകിട്ട് 4ന് കുത്തിയോട്ട താലപ്പൊലി ഘോഷയാത്ര, 4. 30ന് കുത്തിയോട്ടം താലപ്പൊലി, 5ന് ആറാട്ട് ബലി, 6നി സായാഹ്ന ഭക്ഷണം, തുടർന്ന് തിരു ആറാട്ട് പൂജ പുഷ്പാഭിഷേകം, തിരിച്ചെഴുന്നള്ളിപ്പ്, പറയെടുപ്പ്. തുടർന്ന് പഞ്ചഗവ്യ കലശപൂജ, അഭിഷേകം, തൃക്കൊടിയിറക്ക്, വലിയ ഗുരുതി രാത്രി 8. 30നാ ഇൻ കോമഡി സെലിബറേഷൻ ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12. 30ന് ഉത്സവ സദ്യ ഉണ്ടായിരിക്കും.