പാറശാല: കാരോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി നിർവഹണ സമിതിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 7ന് രാവിലെ 11ന് മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. യോഗത്യ: ഡി - ഫാം / തത്തുല്യം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.