ആറ്റിങ്ങൽ: മണ്ണൂർക്കാവ് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1 മുതൽ ആരംഭിക്കും. മാർച്ച് 1ന് രാവിലെ 9ന് കലശപൂജ,​ വൈകിട്ട് 7ന് കൊടിയേറ്റ്. 2ന് രാവിലെ 6ന് ഗണപതിഹോമം,​ 9ന് കാപ്പുകെട്ടും തോറ്റംപാട്ട് ആരംഭവും. രാത്രി 7ന് പുഷ്പാഭിഷേകം. 3ന് രാവിലെ 10ന് കളഭാഭിഷേകം. തുടർന്ന് പതിവ് ഉത്സവ ചടങ്ങുകൾ. 3ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ 5ന് രാവിലെ 8ന് സമൂഹ പൊങ്കാല,​ 9ന് ഭസ്മാഭിഷേകം,​ 6ന് രാവിലെ 10.30ന് നാഗരൂട്ട്,​ 12ന് അന്നദാനം,​ വൈകിട്ട് 4ന് ഘോഷയാത്ര. രാത്രി 12ന് കൊടുതി.