ആറ്റിങ്ങൽ:കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ,ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രിൻസിപ്പൽ നിസാർ ഉദ്‌ഘാടനം ചെയ്‌തു.ഡോ.ഏംതിയാസ് അഹമ്മദ്,പ്രൊഫ.വീണ സുരേഷ് എന്നിവർ പ്രഭാഷണം നടത്തി.വകുപ്പ് മേധാവികളായ ബിന്ദുരാജ്,ആർ.സന്തോഷ്‌കുമാർ,പി.പ്രേംജിത്ത്,എസ്.ജയറാം,ബി.എസ്.സുനോജ്,കോ-ഓർഡിനേറ്റർ സൗമ്യ എം.എസ്,കോളേജ് യൂണിയൻ ചെയർമാൻ അനുരാജ് എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ- ആറ്റിങ്ങൽ ഗവ.പോളിടെക്‌നിക് കോളേജിൽ നടന്ന ദേശീയ ശാസ്ത്രദിനാഘോഷം പ്രിൻസിപ്പൽ നിസാർ ഉദ്‌ഘാടനം ചെയ്യുന്നു