ആറ്റിങ്ങൽ: തോട്ടയ്ക്കാട് പറക്കുളം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 6ന് ഗണപതി ഹോമം,​ 9ന് നാഗർക്ക് നൂറും പാലും,​ 10.30ന് കഞ്ഞിസദ്യ.​ 29ന് രാത്രി 9.30ന് കുടിയിരുത്തും പാട്ടും. മാർച്ച് 1,​2 തീയതികളിൽ പതിവ് ഉത്സവ ചടങ്ങുകൾ. 3ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​ 11ന് അന്നദാനം,​ വൈകിട്ട് 6ന് സിനിമാറ്റിക് ഡാൻസ്,​ രാത്രി 7ന് മാലപ്പുറം പാട്ട്. തുടർന്ന് പാൽപ്പായസ സദ്യ,​ 4ന് പകൽ 11.30ന് അന്നദാനം,​ രാത്രി 9ന് ഗാനമേള. 5ന് രാവിലെ 9ന് പറയിടൽ,​ 11.30ന് സമൂഹ സദ്യ,​ വൈകിട്ട് 5ന് നിറമാല,​ 5.30ന് ഘോഷയാത്ര. വൈകിട്ട് 6ന് നൃത്തസന്ധ്യ,​ രാത്രി 9.30ന് നാടൻപാട്ട്. 6ന് രാത്രി10ന് അരയിരുത്ത് പാട്ട്. 12ന് ഗുരുസി.