മുടപുരം:കിഴുവിലം ഗവ.യു.പി.സ്‌കൂളിലെ പഠനോത്സവം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജി. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജി. ഗിരീഷ്‌കുമാർ, എസ്. വനജകുമാരി, എ.ഇ.ഒ. ഇ. വിജയകുമാരൻ നമ്പൂതിരി, ആറ്റിങ്ങൽ ബി.ആർ.സി ബി.പി.ഒ പി. സജി, എസ്.എം.സി ചെയർമാൻ അഡ്വ.കെ.എസ്. പ്രകാശ്, സീനിയർ അസിസ്റ്റന്റ് എസ്.വീണ, ടി.ആർ. ബാലമുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ്. സതീഷ്‌കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. മഞ്ജു നന്ദിയും പറഞ്ഞു.
ഫോട്ടോ: കിഴുവിലം ഗവ.യു.പി. സ്‌കൂളിലെ പഠനോത്സവം
ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു