നെടുമങ്ങാട്: റൂട്ട് പെർമിറ്റുകൾ വിറ്റ് തുലയ്ക്കുന്ന കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക,പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർത്ഥം അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ക്യാപ്ടനും ട്രഷറർ പി. ഗോപാലകൃഷ്ണൻ മാനേജരുമായുള്ള സംസ്ഥാന ജാഥയ്ക്ക് ഇന്ന് രാവിലെ ഒമ്പതിന് നെടുമങ്ങാട് ട്രാൻ. ഡിപ്പോയിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ മന്നൂർകോണം രാജേന്ദ്രൻ അറിയിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റിയംഗം സി. സാബു,ഏരിയ പ്രസിഡന്റ് എൻ.ആർ. ബൈജു, ട്രഷറർ കെ.എ. അസീസ്, അസോ. സംസ്ഥാന സെക്രട്ടറി ഇ. സുരേഷ്, ഓർഗനൈസിംഗ് സെക്രട്ടറി എസ്.ആർ നിരീഷ്, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ, സെക്രട്ടറി കെ.ബി. ഗോപകുമാർ, എൻ.ബി. ജ്യോതി തുടങ്ങിയവർ പങ്കെടുക്കും.