നെടുമങ്ങാട് : നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പഠനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ ടി. അർജുനൻ, എസ്.എം.സി ചെയർമാൻ മോഹൻദാസ്, മദർ പി.ടി.എ മെമ്പർ രാധിക, വൈസ് പ്രിൻസിപ്പൽ മിനി,സീനിയർ അസിസ്റ്റന്റ് സിന്ധുദേവി, ബിപി.ഒ സനൽകുമാർ, എസ്.ആർ.ജി രാജേശ്വരി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ദേശീയ മത്സര വിജയികൾക്ക് ടി.ആർ. സുരേഷ്‌കുമാർ സമ്മാനദാനം നിർവഹിച്ചു.