നെടുമങ്ങാട് :വന്യജീവി ശല്യത്തിൽ നിന്ന് ഇരിഞ്ചയം പ്രദേശത്തെ കാർഷിക വിളകളെയും കർഷകരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങാൻ കർഷക തൊഴിലാളി യൂണിയൻ ഇരിഞ്ചയം യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.കെ.എസ്.കെ.ടി.യു നെടുമങ്ങാട് ഏരിയ സെക്രട്ടറി മൂഴി രാജേഷ് ഉദ്ഘാടനം ചെയ്തു.കൊല്ലംകാവ് അനിൽ,ഇരിഞ്ചയം സനൽകുമാർ,വാർഡ് മെമ്പർ പി.എസ് ലേഖ, അരുൺ.എസ് എന്നിവർ സംസാരിച്ചു.മുതിർന്ന കർഷകരായ തങ്കയ്യൻ,സുമതി,സദാനന്ദൻ എന്നിവരെ ആദരിച്ചു.യൂണിറ്റ് ഭാരവാഹികളായി വിജയകുമാരി (പ്രസിഡന്റ് ),സുധീഷ് (സെക്രട്ടറി ),സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.